ന്യൂഡല്‍ഹി: അടുക്കളയ്ക്ക് ആശ്വാസം നല്‍കി പാചകവാതക വില…. സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന് വന്‍ വില കുറവ്…!!
പാചകവാതക വില കുത്തനെ ഇടിയുകയാണ്. സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്‍റെ വിലയിലാണ് ഈ വന്‍ മാറ്റം. സിലിന്‍ഡറിന് 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്.
അന്താരാഷ്ട്രവിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്നാണ് ഇന്ത്യയിലും വിലയിടിയാന്‍ കാരണമായത്. ഡല്‍ഹിയിലെ വില ഒരു സിലിന്‍ഡറിന് 858 രൂപയായിരുന്നത് 805 ആയി. കൊല്‍ക്കത്തയില്‍ 839, മുംബൈയില്‍ 776.5, ചെന്നൈയില്‍ 826 എന്നിങ്ങനെയാണ് പുതിയ വില.
അതേസമയം, ഫെബ്രുവരിയില്‍ സബ്സിഡിയില്ലാത്ത സിലിന്‍ഡറിന് 140 രൂപയോളം കൂട്ടിയിരുന്നു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷമായിരുന്നു അത്. തുടര്‍ച്ചയായി 6 മാസം വില വര്‍ദ്ധിച്ചതിന് ശേഷമാണ് ഇപ്പോള്‍ 53 രൂപ കുറഞ്ഞിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വില എല്ലാ ദിവസവും പുതുക്കുമെങ്കിലും പാചകവാതക വില എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികള്‍ പുതുക്കിയിരുന്നത്. എന്നാല്‍, ഫെബ്രുവരി 1ന് പാചകവാതക വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ നിയമസഭതിരഞ്ഞെടുപ്പ് നടക്കുന്നതിനെതുടര്‍ന്നായിരുന്നു ഇത്.
ബ്രേയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസ്സ് മാത്രം പ്രായമുള്ള അനീഷിന്റെ അകാല വിയോഗത്തിൽ സമൂഹം…
ബ്രേയിൽ നിവാസിയായ അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസായിരുന്നു. മലയാളിയായ അനീഷ്, പൂനെ വിസ്രാന്തവാടി നിവാസിയാണ്. സംസ്ക്കാരം പിന്നീട് നാട്ടിൽ…
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…
25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…