gnn24x7

അടുക്കളയ്ക്ക് ആശ്വാസം നല്‍കി പാചകവാതക വില

0
192
gnn24x7

ന്യൂഡല്‍ഹി: അടുക്കളയ്ക്ക് ആശ്വാസം നല്‍കി പാചകവാതക വില…. സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന് വന്‍ വില കുറവ്…!!

പാചകവാതക വില കുത്തനെ ഇടിയുകയാണ്. സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്‍റെ വിലയിലാണ് ഈ വന്‍ മാറ്റം. സിലിന്‍ഡറിന് 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്.

അന്താരാഷ്ട്രവിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്നാണ് ഇന്ത്യയിലും വിലയിടിയാന്‍ കാരണമായത്. ഡല്‍ഹിയിലെ വില ഒരു സിലിന്‍ഡറിന് 858 രൂപയായിരുന്നത് 805 ആയി. കൊല്‍ക്കത്തയില്‍ 839, മുംബൈയില്‍ 776.5, ചെന്നൈയില്‍ 826 എന്നിങ്ങനെയാണ് പുതിയ വില.

അതേസമയം, ഫെബ്രുവരിയില്‍ സബ്സിഡിയില്ലാത്ത സിലിന്‍ഡറിന് 140 രൂപയോളം കൂട്ടിയിരുന്നു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷമായിരുന്നു അത്. തുടര്‍ച്ചയായി 6 മാസം വില വര്‍ദ്ധിച്ചതിന് ശേഷമാണ് ഇപ്പോള്‍ 53 രൂപ കുറഞ്ഞിരിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വില എല്ലാ ദിവസവും പുതുക്കുമെങ്കിലും പാചകവാതക വില എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തിയാണ് എണ്ണ കമ്പനികള്‍ പുതുക്കിയിരുന്നത്. എന്നാല്‍, ഫെബ്രുവരി 1ന് പാ​ച​ക​വാ​ത​ക വി​ലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ നിയമസഭതിരഞ്ഞെടുപ്പ് നടക്കുന്നതിനെതുടര്‍ന്നായിരുന്നു ഇത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here