ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മറ്റൊരു മൊഹല്ല ക്ലിനിക് ഡോക്ടര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രണ്ട് മൊഹല്ല ക്ലിനിക് ഡോക്ടര്‍മാര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്.
ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിരവധിയാളുകളെ ക്വാറന്‍റ്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്
അതായത്, മാര്‍ച്ച് 12 മുതല്‍ 20 വരെ ക്ലിനിക് സാന്ദര്‍ശിച്ചവരോടാണ് ക്വാറന്‍റ്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബാബർപൂർ പ്രദേശത്തുള്ള മൊഹല്ല ക്ലിനിക് ഡോക്ടര്‍ക്കാണ് കൊറോണ വൈറസ് ബാധയെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുമുന്‍പ്, മറ്റൊരു മൊഹല്ല ക്ലിനിക് ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് 800 പേരെ 14 ദിവസത്തേയ്ക്ക് ക്വാറന്‍റ്റൈന്‍ ചെയ്തിരുന്നു.
കൊറോണ വൈറസ് ബാധിച്ച മൊഹല്ല ക്ലിനിക് ഡോക്ടര്‍ സൗദി അറേബ്യയില്‍നിന്നും എത്തിയ വൈറസ് ബാധിതയായ സ്ത്രീയുമായി സമ്പര്‍ക്കത്തിലായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
വെക്സ്ഫോർഡ് ടൗണിലെ ജലശുദ്ധീകരണ പ്ലാന്റിലെ ശുചിത്വ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന്, വെക്സ്ഫോർഡ് ടൗണിൽ ജനങ്ങൾ തിളപ്പിച്ച വെള്ളം കുടിക്കാൻ നോട്ടീസ്…
കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…