ന്യൂയോര്‍ക്ക്: ആമസോണ്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക് കൊവിഡിനെതിരെ സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം. ന്യൂയോര്‍ക്കിലെ ഒരു ആമസോണ്‍ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം നടക്കുന്നത്. കമ്പനിയിലെ തൊഴിലാളികള്‍ക്ക് കൊവിഡ് ബാധയുണ്ടെന്നും താല്‍ക്കാലികമായി അടച്ചിടണമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അല്ലെങ്കില്‍ ഇവര്‍ മുഖേന നിരവധി പേര്‍ക്ക് കൊവിഡ് പടരുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അറുപതോളം തൊഴിലാളികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ആമസോണ്‍ കേന്ദ്രത്തിനു നേരെയാണ് പ്രതിഷേധം.
‘ഈ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പോസിറ്റീവ് കേസുകളുണ്ട്. നിരവധി പേര്‍ക്ക് ഇത് പടരും,’ ക്രിസ്റ്റ്യന്‍ സ്‌മോള്‍സ് എന്ന ആമസോണ്‍ ജീവനക്കാരന്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതിഷേധത്തില്‍ പങ്കെടുത്ത ഇദ്ദേഹത്തെ ആമസോണ്‍ പിരിച്ചു വിടുകയും ചെയ്തു. പിരിച്ചുവിട്ടയാള്‍ കൊവിഡ് സ്ഥിരീകരിച്ച തൊഴിലാളിയുമായി ഇടപഴകിയതിനാല്‍ ക്വാരന്റീനില്‍ ആയിരുന്നെന്നും ഇത് വകവെക്കാതെ പ്രതിഷേധത്തില്‍ പങ്കെടുത്തതാണ് പുറത്താക്കാന്‍ കാരണമെന്നും ആമസോണ്‍ എ.എഫ്.പിയോട് പറഞ്ഞു.
കൊവിഡിനെതിരെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആമസോണ്‍ പ്രതികരിച്ചത്. ആമസോണിനു പുറമെ ഇന്‍സ്റ്റാകാര്‍ട്ട് ഉള്‍പ്പെടയുള്ള കമ്പനികളിലെ തൊഴിലാളികള്‍ മെഡിക്കല്‍ സുരക്ഷ വേണമെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.
വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…
400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…
ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8…
ഹ്യൂസ്റ്റൺ: ടെക്സസ് സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 5,000-ത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ (ഹാൻഡിക്യാപ് പ്ലക്കാർഡുകൾ) മോഷണം പോയതായി…
ടെക്സസ്: വീടിന്റെ പ്ലംബിങ്ങിലുണ്ടായ ഗുരുതരമായ തരാറുമൂലം വർഷങ്ങളോളം മലിനവാതകം ശ്വസിക്കേണ്ടി വന്ന യുഎസിലെ ടെക്സസിലുള്ള ഫോർട്ട് വർത്ത് കുടുംബത്തിന് 2.16…
അയർലണ്ടിലെ മലയാളി സമൂഹത്തിന് അഭിമാനമായി ഡബ്ലിനിലെ പ്രവാസി എഴുത്തുകാരൻ ഡോണി കടമനിട്ട. സിനിമാലോകത്തേക്കുള്ള ശ്രദ്ധേയ ചുവടുവെപ്പിന് NIC-യുടെ അംഗീകാരം. ഡബ്ലിനിൽ…