gnn24x7

ആമസോണ്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക് കൊവിഡിനെതിരെ സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധം

0
183
gnn24x7

ന്യൂയോര്‍ക്ക്: ആമസോണ്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക് കൊവിഡിനെതിരെ സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം. ന്യൂയോര്‍ക്കിലെ ഒരു ആമസോണ്‍ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം നടക്കുന്നത്. കമ്പനിയിലെ തൊഴിലാളികള്‍ക്ക് കൊവിഡ് ബാധയുണ്ടെന്നും താല്‍ക്കാലികമായി അടച്ചിടണമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അല്ലെങ്കില്‍ ഇവര്‍ മുഖേന നിരവധി പേര്‍ക്ക് കൊവിഡ് പടരുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അറുപതോളം തൊഴിലാളികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ആമസോണ്‍ കേന്ദ്രത്തിനു നേരെയാണ് പ്രതിഷേധം.

‘ഈ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പോസിറ്റീവ് കേസുകളുണ്ട്. നിരവധി പേര്‍ക്ക് ഇത് പടരും,’ ക്രിസ്റ്റ്യന്‍ സ്‌മോള്‍സ് എന്ന ആമസോണ്‍ ജീവനക്കാരന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രതിഷേധത്തില്‍ പങ്കെടുത്ത ഇദ്ദേഹത്തെ ആമസോണ്‍ പിരിച്ചു വിടുകയും ചെയ്തു. പിരിച്ചുവിട്ടയാള്‍ കൊവിഡ് സ്ഥിരീകരിച്ച തൊഴിലാളിയുമായി ഇടപഴകിയതിനാല്‍ ക്വാരന്റീനില്‍ ആയിരുന്നെന്നും ഇത് വകവെക്കാതെ പ്രതിഷേധത്തില്‍ പങ്കെടുത്തതാണ് പുറത്താക്കാന്‍ കാരണമെന്നും ആമസോണ്‍ എ.എഫ്.പിയോട് പറഞ്ഞു.

കൊവിഡിനെതിരെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആമസോണ്‍ പ്രതികരിച്ചത്. ആമസോണിനു പുറമെ ഇന്‍സ്റ്റാകാര്‍ട്ട് ഉള്‍പ്പെടയുള്ള കമ്പനികളിലെ തൊഴിലാളികള്‍ മെഡിക്കല്‍ സുരക്ഷ വേണമെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here