gnn24x7

കൊറോണ വൈറസ്‌; വയനാട്,കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാം, കാസര്‍കോട് അതിര്‍ത്തി തുറക്കാനവില്ലെന്ന് കര്‍ണാടകം

0
204
gnn24x7

കൊച്ചി: കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌണ്‍ നിലവില്‍ വന്നതോടെ കര്‍ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കുകയായിരുന്നു. ഹൈക്കോടതി ഇത് സംബന്ധിച്ച പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേ വയനാട്,കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാമെന്ന് കര്‍ണാടകം അറിയിച്ചു. അതേസമയം കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാനവില്ലെന്ന് കര്‍ണാടക ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

കര്‍ണാടക അഡ്വക്കേറ്റ് ജെനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയില്‍ ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമാണ് അതുകൊണ്ട് ഇതില്‍ ഇടപെടുന്നതിന് നിയമ പരമായി പരിമിതി കളുണ്ടെന്നും കര്‍ണാടക കോടതിയില്‍ പറഞ്ഞു.പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കണക്കിലെടുത്താണ് തങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതെന്നാണ് കര്‍ണാടക കോടതിയില്‍ നല്‍കുന്ന വിശദീകരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here