കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌണ്‍ നിലവില്‍ വന്നതോടെ കര്‍ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കുകയായിരുന്നു. ഹൈക്കോടതി ഇത് സംബന്ധിച്ച പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേ വയനാട്,കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാമെന്ന് കര്‍ണാടകം അറിയിച്ചു. അതേസമയം കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാനവില്ലെന്ന് കര്‍ണാടക ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.
കര്‍ണാടക അഡ്വക്കേറ്റ് ജെനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയില്‍ ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമാണ് അതുകൊണ്ട് ഇതില്‍ ഇടപെടുന്നതിന് നിയമ പരമായി പരിമിതി കളുണ്ടെന്നും കര്‍ണാടക കോടതിയില്‍ പറഞ്ഞു.പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കണക്കിലെടുത്താണ് തങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതെന്നാണ് കര്‍ണാടക കോടതിയില്‍ നല്‍കുന്ന വിശദീകരണം.
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…