ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് കോടികൾ നൽകി ചൈനീസ് കമ്പനികൾ. കോൺഗ്രസാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വിട്ടത് കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന് സംഭാവന വാങ്ങിയെന്ന ബി.ജെ.പി ആരോപണത്തിനാണ് കോൺഗ്രസിെൻറ മറുപടി.
ചൈനീസ് ബഹിഷ്കരണമെന്ന പ്രചാരണം ശക്തമാവുേമ്പാൾ ഷവോമി, ഒപ്പോ, വാവേയ്, ടിക് ടോക് തുടങ്ങിയ കമ്പനികൾ കോവിഡ് പ്രതിരോധത്തിനായുള്ള പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി ആരോപിച്ചു. മെയ് 20 വരെ 9,678 കോടിയാണ് പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത്.
പി.എം കെയ്ഴേ്സ് ഫണ്ടിലേക്ക് വാവേയ് ഏഴ് കോടിയും ടിക് ടോക് 30 കോടിയും നൽകിയിട്ടുണ്ട്. 38 ശതമാനം ചൈനീസ് നിക്ഷേപമുള്ള പേടിഎം 100 കോടി രൂപയാണ് സംഭാവനയായി നൽകിയത്. ഷവോമി 15 കോടിയും ഒപ്പോ ഒരു കോടിയും ഫണ്ടിലേക്ക് നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു. സംഭാവന നൽകിയ കാര്യം ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…