Categories: India

പൂഞ്ച് സെക്റ്ററില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ആക്രമണം

ശ്രിനഗര്‍: പൂഞ്ച് സെക്റ്ററില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ആക്രമണം നടത്തുകയായിരുന്നു.

സൈനിക പോസ്റ്റുകളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള ആക്രമണമാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.

നിയന്ത്രണ രേഖയില്‍ പൂഞ്ച് സെക്റ്ററില്‍ കിര്‍ണി,ഖ്സ്ബ എന്നിവിടങ്ങളില്‍ പാക് സൈന്യം ഇന്ത്യയുടെ 
സൈനിക പോസ്റ്റുകളെ ലക്ഷ്യം വെച്ച് വെടിയുതിര്‍ത്തത്,

ബുധനാഴ്ച്ച വൈകുന്നേരം മുതല്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുകയാണ്,ഇന്ത്യയുടെ ഭാഗത്ത് നിന്ന് 
ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കുന്നത്.

നേരത്തെ വെള്ളിയാഴ്ച വൈകുന്നേരം പാകിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഗ്രാമ വാസികള്‍ കൊല്ലപെട്ടിരുന്നു,ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും മകനും അടക്കം മൂന്ന് പേര്‍ കൊല്ലപെട്ടു,മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞ്‌ കയറ്റത്തിന് അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് തുടര്‍ച്ചയായി പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍ അതുകൊണ്ട് തന്നെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യവും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

Newsdesk

Recent Posts

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…

14 hours ago

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…

14 hours ago

ഡബ്ലിൻ സിറ്റി ലോർഡ് മേയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യാൻ പൊതുജനങ്ങൾക്ക് ആദ്യമായി അവസരം

നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…

14 hours ago

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം; രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…

14 hours ago

ഇറാൻ യുദ്ധം; ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…

14 hours ago

പിതാവിന്റെ പാതയിൽ ജോസഫ് ബീന; ബോഡിബിൽഡിംഗിൽ സ്വർണ്ണവേട്ടയുമായി അർനോൾഡ് ഷാസെനെഗറുടെ മകൻ

ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…

14 hours ago