കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ അറസ്റ്റിലായ സ്വപ്നയും യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയും തമ്മിലുള്ള അടുപ്പത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന്. ഒളിവിൽ പോകുന്നതിന് മുമ്പ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയും അറ്റാഷെയും തമ്മിൽ രഹസ്യ കൂടിക്കാഴ്‌ച നടത്തി. അറ്റാഷെയുടെ പാറ്റൂരിലെ ഫ്‌ളാറ്റിലായിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷമാണ് സ്വപ്‌ന മുങ്ങിയത്. മുൻകൂട്ടി തീരുമാനിച്ചതിന് വിരുദ്ധമായാണ് അറ്റാഷെ യുഎഇയിലേക്ക് മടങ്ങിയതെന്നും അന്വേഷകസംഘത്തിന് വിവരം ലഭിച്ചു.
വിമാനത്താവളത്തിൽ ബാഗേജ് പിടിച്ചുവച്ചതോടെ അറ്റാഷെ സമ്മർദത്തിലായിരുന്നു. ബാഗേജ് തടഞ്ഞ തൊട്ടടുത്ത ദിവസങ്ങളിൽ ഒന്നിലാണ് സ്വപ്‌ന ഫ്‌ളാറ്റിലെത്തിയത്. സ്വപ്‌ന വന്നതറിഞ്ഞ് അറ്റാഷെ മുറിവിട്ട് താഴേക്ക് എത്തി. ഇരുവരും അരമണിക്കൂറോളം സംസാരിച്ചു. ധൃതിയിലാണ് അറ്റാഷെ രാജ്യം വിട്ടതെന്നും വ്യക്തമായി. നേരത്തെ യുഎഇയിലേക്ക് പോയ സഹപ്രവർത്തകർ തിരിച്ചെത്തിയശേഷം നാട്ടിൽ പോകുമെന്നായിരുന്നു അറ്റാഷെ ജീവനക്കാരെ അറിയിച്ചത്. കസ്‌റ്റംസ് ബാഗേജ് തുറന്ന് പരിശോധിച്ച് സ്വർണം പിടിച്ചതോടെ തീരുമാനം മാറ്റി. ഉടൻ ഡൽഹിയിൽ പോകേണ്ട ഒരാവശ്യമുണ്ടെന്ന് ജീവനക്കാർക്ക് മൊബൈൽ സന്ദേശം നൽകി. തുടർന്നാണ് ഡൽഹിയിലേക്ക് തിരിച്ചതും ഇവിടെനിന്ന് യുഎഇയിലേക്ക് പോയതും. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് അറ്റാഷെ രാജ്യം വിട്ട വിവരം കോൺസുലേറ്റിലുള്ളവർ അറിയുന്നത്.
അറ്റാഷെക്ക് സമാനമായ രീതിയിൽ നേരത്തെയും ഭക്ഷണ സാധനങ്ങൾ യുഎയിൽനിന്ന് എത്തിയിരുന്നു. ഈ ബാഗേജുകൾ ഫ്‌ളാറ്റിൽ എത്തിച്ചിട്ടുമുണ്ട്. അറ്റാഷെ ഒറ്റയ്‌ക്കാണ് ഇവിടെ താമസം. പാചകക്കാർ ഉൾപ്പെടെ മറ്റൊരുസ്ഥലത്തും. സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവർ നിരവധി തവണ ഫ്‌ളാറ്റിൽ എത്തി അറ്റാഷെയെ കണ്ടതായും കസ്‌റ്റംസ്, എൻഐഎ സംഘത്തിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം ഫ്‌ളാറ്റിൽ ഇരുസംഘവും പരിശോധന നടത്തിയിരുന്നു. ഫ്‌ളാറ്റിലെ രജിസ്‌റ്റർ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. കോൺസുലേറ്റിലെയും അറ്റാഷെയുടെ ഫ്‌ളാറ്റിലെയും ജീവനക്കാരെ വിദശമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷകസംഘം.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…