മുംബൈ: ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ രണ്ട് പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കളായ മുൻ കോളേജ് പ്രിൻസിപ്പലും ഭാര്യയും അറസ്റ്റിൽ. പുനർജീവിക്കുമെന്ന് വിശ്വസിച്ചാണ് അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്മക്കളെ മാതാപിതാക്കളായ പദ്മജ, പുരുഷോത്തം നായിഡു ബലി നൽകിയത്. ഡംബെൽ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല. എംഎസ്‌സി മാത്തമാറ്റിക്സ് ഗോൾഡ് മെഡലിസ്റ്റായ പദ്മജ ചിറ്റൂർ ഐഐടി ടാലൻ്റ് സ്കൂളിലെ അധ്യാപികയാണ്.
മുംബൈയിലെ എ ആർ റഹ്മാൻ മ്യൂസിക് സ്കൂളിലെ വിദ്യാർത്ഥി കൂടിയായിരുന്നു പെൺമക്കളിൽ ഒരാളായ ദിവ്യ. കോവിഡ് -19 ലോക്ക്ഡൗണിനിടെയും പ്രത്യേകിച്ച് ഞായറാഴ്ച രാത്രിയിലും വിചിത്ര ശബ്ദങ്ങൾ അവരുടെ വീട്ടിൽ നിന്നും കേൾക്കാരുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
കൂടാതെ വീട്ടു ജോലിക്ക് വരുന്നവരെ വീടിനകത്തു കയറ്റാറില്ലെന്നും പുറത്തെ ജോലി ചെയ്യിപ്പിച്ചു തിരിച്ചയയ്ക്കുമെന്നും നാട്ടുകാർ അറിയിച്ചു. സംഭവം നടന്ന ദിവസം അവരുടെ വീട്ടിൽ നിന്ന് വിചിത്രമായ ശബ്ദങ്ങളും നിലവിളികളും കേട്ട് അയൽക്കാർ പോലീസിനെ വിളിക്കുകയായിരുന്നു.
പൊലീസ് വീട്ടിലെത്തിയപ്പോൾ ആദ്യം ദമ്പതികൾ അവരെ വീട്ടിൽ കയറാൻ സമ്മതിച്ചില്ല, ഒരു ദിവസം തങ്ങൾക്ക് നൽകണമെന്നും മക്കൾ പുനർജീവിക്കുമെന്നും ഇവർ പൊലീസിനോട് പറയുകയായിരുന്നു. എന്നാൽ, പൊലീസ് ബലം പ്രയോഗിച്ച് അകത്തുകടന്നു. വീട്ടിനുള്ളിലെത്തിയപ്പോൾ പൊലീസ് കണ്ടത് ചുവന്ന തുണിയിൽ പൊതിഞ്ഞ പെൺകുട്ടികളുടെ മൃതദേഹമാണ്.
യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും ദീർഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. അതോടൊപ്പം പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും അപൂർവ ഭൂമി…
മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 മോഹൻലാലിൻ്റെ ജൻമദിനമായ…
നാളെ അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ ഇന്ധനവിലയിലെ കുത്തനെ ഉയർച്ചയെ നിയന്ത്രിക്കാൻ സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്റെ…
ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി…
ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച…
ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…