മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കിടയിലായി കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങളും കിടത്തിയതായുള്ള ദൃശ്യങ്ങള്‍ പുറത്ത്.
ബി.ജെ.പി എം.എല്‍.എ നിതീഷ് റാണെയാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. മുംബൈ കോര്‍പ്പേറേഷന്‍ നടത്തുന്ന സയന്‍ ആശുപത്രിയിലേതാണ് ദൃശ്യങ്ങള്‍.
കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങള്‍ വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അടുത്തടുത്തായുള്ള കട്ടിലുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളേയും കാണാം.
കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലില്‍ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങള്‍. ചില മൃതദേഹങ്ങള്‍ തുണിയിട്ട് മൂടിയിട്ടുമുണ്ട്.
മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായാണ് ബി.ജെ.പി എം.എല്‍.എ എത്തിയത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയത് തന്റെ സഹപ്രവര്‍ത്തകനാണെന്നും ആശുപത്രിയില്‍ ചില കാര്യങ്ങള്‍ക്കായി എത്തിയ അദ്ദേഹമാണ് ഈ ദൃശ്യങ്ങള്‍ കണ്ടതെന്നും എം.എല്‍.എ റാണെ പ്രതികരിച്ചു.
എന്നാല്‍ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ എല്‍.ടി.എം.ജി സയന്‍ ആശുപത്രി അധികൃതരോ ബ്രിഹം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോ തയ്യാറായിട്ടില്ല.
കൊവിഡ് വാര്‍ഡായിട്ടുപോലും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ കൊവിഡ് രോഗികളുടെ ബന്ധുക്കള്‍ മുറിയില്‍ കയറിയിറങ്ങുന്നതും വീഡിയോയില്‍ കാണാം. ഒരു രോഗിക്കരികില്‍ അവരുടെ ബന്ധു കട്ടിലിന് സമീപം നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
1234 കേസുകളാണ് മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 34 പേരാണ് സംസ്ഥാനത്ത് ഇന്നലെ മരണപ്പെട്ടത്. 16,758 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 651 പേര്‍ മരണപ്പെടുകയും ചെയ്തു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…