ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വീണ്ടും വില കൂട്ടി. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് പെട്രോൾ വില ലിറ്ററിന് 88.60രൂപയും ഡീസലിന് 83.4 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 39 പൈസയും ഡീസലിന് 84.50 രൂപയുമാണ് ഇന്നത്തെ വില.
അഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ വർഷം ഇതുവരെ പെട്രോളിന് 4.71 രൂപയുടെയും ഡീസലിന് 5.10 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ഇന്ധനവില വര്‍ധനവ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്.
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…
ദിലീപിനെ നായകനാക്കിഉർവ്വശി തീയേറ്റേഴ്സ് &കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ അലക്സ്.ഈ.കുര്യൻ എന്നിവർ നിർമ്മിച്ച് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന…
കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ്…
മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികൾ നടത്തുന്ന കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ആയിരങ്ങൾ പങ്കെടുത്ത വമ്പിച്ച പ്രതിഷേധ…