gnn24x7

രാജ്യത്ത് പെട്രോൾ, ഡീസൽ വീണ്ടും വില കൂട്ടി

0
184
gnn24x7

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വീണ്ടും വില കൂട്ടി. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് പെട്രോൾ വില ലിറ്ററിന് 88.60രൂപയും ഡീസലിന് 83.4 രൂപയുമായി ഉയര്‍ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒരു ലി​റ്റ​ര്‍ പെട്രോളിന് 90 രൂപ 39 പൈസ​യും ഡീസലിന് 84.50 രൂപയുമാണ് ഇന്നത്തെ വില.

അഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ വർഷം ഇതുവരെ പെട്രോളിന് 4.71 രൂപയുടെയും ഡീസലിന് 5.10 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ഇന്ധനവില വര്‍ധനവ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here