gnn24x7

സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം

0
512
gnn24x7

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി. കൽപറ്റയിൽ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം കല്‍പ്പറ്റയില്‍ നിന്ന് മടങ്ങുംവഴി കൊടുവള്ളിയിൽ വച്ചാണ് ആക്രമണ ശ്രമമുണ്ടായത്.

കൽപ്പറ്റിയിൽ നിന്നും മുക്കത്ത് എത്തിയപ്പോഴാണ് നാല് വാഹനങ്ങൾ വാഹനത്തിന്റെ മുന്നിലും പിന്നിലുമായി പിന്തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അക്രമികൾ കൊണ്ടോട്ടി വരെ പിന്തുടർന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്തെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു. സുമിത് കുമാർ ഫെയ്സ് ബുക്കിലൂടെയാണ് അക്രമ സംഭവം അറിയിച്ചത്.

gnn24x7