ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫി അനുവദിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി വ്യോമയാന മന്ത്രാലയം.
വിമാനയാത്രയില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന ഉത്തരവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, (DGCA) രംഗത്തെത്തി.
യാത്രക്കിടയില്‍ ഒരു തരത്തിലുള്ള ഫോട്ടോഗ്രഫിയും അനുവദിക്കാനാകില്ല. ബോളിവുഡ് താരം കങ്കണ റണൗതിന്‍റെ ഛണ്ഡീഗഢ്-മുംബൈ വിമാനയാത്രക്കിടെ വ്യോമയാന നിയമങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ കര്‍ശന മുന്നറിയിപ്പ്.
പ്രത്യേക അനുമതിയില്ലാത്ത ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദമില്ലെന്ന് ഡി ജി സി എ വ്യക്തമാക്കി. വിമാന കമ്പനികള്‍ നിയമം ലംഘിച്ചാല്‍ ആ റൂട്ടില്‍ അവര്‍ക്ക് രണ്ടാഴ്ച വിലക്ക് ഏര്‍പ്പെടുത്തും. നിയമ ലംഘനത്തില്‍ വിമാന കമ്പനി നടപടി സ്വീകരിച്ചെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതേ റൂട്ടില്‍ വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളുവെന്നും ഡി ജി സി എ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
കങ്കണ റണൗതിന്‍റെ യാത്രക്കിടെ മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്തിനുള്ളില്‍ നടിയുടെ ഫോട്ടോയും വീഡിയോയും എടുത്തത് വിവാദമായിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…