Categories: India

രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി ദിഗ് വിജയ സിങ്

ഭോപാല്‍: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭ എം.പിയുമാ ദിഗ് വിജയ സിങ്. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍നിന്നും പോകരുതെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ വഴി സച്ചിന്‍ പൈലറ്റ് പിന്തുടരില്ല. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ മികച്ച ഭാവിയുണ്ടെന്നും ദിഗ് വിജയ സിങ് പറഞ്ഞു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സിങ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നില്‍ കളിക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് പിണങ്ങി നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെയും 18 എം.എല്‍.എമാരെയും പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘പ്രായം നിങ്ങളുടെ കൈകളിലാണുള്ളത്. അശോക് ഗെലോട്ട് നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, അത്തരം പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കപ്പെടണം. സിന്ധ്യ ചെയ്ത തെറ്റ് പൈലറ്റ് ആവര്‍ത്തിക്കരുത്. ബി.ജെ.പിയെ വിശ്വസിക്കാന്‍ കൊള്ളില്ല. മറ്റ് പാര്‍ട്ടികളില്‍നിന്നും ബി.ജെ.പിയില്‍ ചേര്‍ന്ന ആരും അവിടെ വിജയിച്ചിട്ടില്ല’ സിങ് പൈലറ്റിനോടായി പറഞ്ഞു.

വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നെന്നും സിങ് പറഞ്ഞു. സച്ചിന്‍ പൈലറ്റുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹം കോള്‍ എടുത്തില്ല. മെസേജുകള്‍ അയച്ചിട്ടും മറുപടി നില്‍കിയിട്ടില്ല. ത് ആദ്യമായാണ് പൈലറ്റ് തന്റെ ഫോണ്‍കോളുകള്‍ നിരസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘സച്ചിന്‍ എനിക്കെന്റെ മകനെപ്പോലെയാണ്. അദ്ദേഹം എന്നെയും ഞാന്‍ അദ്ദേഹത്തെയും ബഹുമാനിക്കുന്നുണ്ട്. മൂന്നോ നാലോ തവണ ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അദ്ദേഹം പ്രതികരിച്ചിട്ടില്ല. മുമ്പെല്ലാം എന്റെ കോളുകളോട് വളരെ പെട്ടെന്ന് പ്രതികരിച്ചിരുന്ന ആളാണ്’, സിങ് വ്യക്തമാക്കി.

പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോവുന്നു എന്ന് കേട്ടു. അതിന്റെ ആവശ്യമെന്താണ്? അദ്ദേഹത്തിന് കോണ്‍ഗ്രസ് ഇതുവരെ ഒന്നും കൊടുത്തിട്ടില്ലേ? 26ാം വയസില്‍ അദ്ദേഹം എം.പിയായി. 32-ല്‍ കേന്ദ്ര മന്ത്രി. 34-ല്‍ പാര്‍ട്ടി സംസ്ഥാനാധ്യക്ഷനും 38-ല്‍ ഉപമുഖ്യമന്ത്രിയും. ഇനിയും എന്താണ് അദ്ദേഹത്തിന് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

ആഗ്രഹങ്ങള്‍ ഉള്ളത് നല്ലതാണ്. ഒരാള്‍ക്ക് എങ്ങനെയാണ് ആഗ്രഹങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുക? പക്ഷേ, ആഗ്രഹങ്ങള്‍ക്കൊപ്പം സംഘടനയോടും പ്രത്യയശാസ്ത്രത്തോടും രാജ്യത്തോടും പ്രതിബദ്ധത ഉണ്ടായിരിക്കണമെന്നും സിങ് ചൂണ്ടിക്കാട്ടി.

എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കില്‍, പാര്‍ട്ടി സംസ്ഥാനാധ്യക്ഷനെന്ന നിലയ്ക്ക് അദ്ദേഹം യോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ അവിടെ ഉന്നയിക്കണമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയുമായും ഗെലോട്ടുമായും ചര്‍ച്ച ചെയ്ത് പരിഹരിക്കണമായിരുന്നെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞതെല്ലാം പൈലറ്റ് മറക്കണം, തിരിച്ചുവന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നാണ് അദ്ദേഹം ആലോചിക്കേണ്ടതെന്നും സിങ് അഭിപ്രായപ്പെട്ടു.


Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

9 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

10 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

13 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago