രാജ്യത്തെ സത്യസന്ധരായ നികുതി ദായകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി പുതിയ നികുതി വ്യവസ്ഥ ആഗസ്ത് 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കും. നികുതി വ്യവസ്ഥ സുതാര്യമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രഖ്യാപനം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും നിര്‍വഹിക്കുക.
നികുതിദായകരെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് (സിബിഡിറ്റി) നടപടികള്‍ പ്രത്യക്ഷ നികുതി പരിഷ്‌കരണ ശ്രമങ്ങളെ മുന്നോട്ട് നയിക്കുമെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.
സമീപ കാലത്ത് നിരവധി പരിഷ്‌കരണങ്ങളാണ് സിബിഡിറ്റി പ്രത്യക്ഷ നികുതിയുടെ കാര്യത്തില്‍ വരുത്തിയത്. കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചതും പുതിയ നിര്‍മാണ യൂണിറ്റുകള്‍ക്ക് 15 ശതമാനമാക്കിയതും അവയില്‍പ്പെടുന്നു. കൂടാതെ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സും എടുത്തു കളഞ്ഞിരുന്നു.
പ്രത്യക്ഷ നികുതി നിയമം ലളിതമാക്കുകയും നികുതി നിരക്ക് കുറയ്ക്കുകയുമാണ് പരിഷ്‌കരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഡോക്യുമെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയും ടാക്‌സ് റിട്ടേണ്‍സിന്റെ പ്രീ ഫയലിംഗ് സാധ്യമാക്കിയും കൂടുതല്‍ സൗകര്യപ്രദമായ രീതിയിലേക്ക് ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം മാറ്റം വരുത്തിയിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…