ന്യുഡൽഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ റോത്താംഗിലെ അടല്‍ ഭൂഗർഭ തുരങ്ക പാത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
3,086 കോടിയുടെ പദ്ധതിയാണ് ഇത്. അടൽ ടണലിന്‍റെ നിർമ്മാണം 2010ലാണ് ആരംഭിക്കുന്നത്. ടണലിന്റെ നീളം 9.02 കിലോമീറ്ററാണ്. മണിക്കൂറിൽ 80 കിലോമീറ്ററാണ് അടൽ ഭൂഗർഭ തുരങ്കപാതയിലെ വേഗപരിധി. ഏതു കാലാവസ്ഥയിലും 3000 വാഹനങ്ങൾക്ക് പ്രതിദിനം പാതയിലൂടെ കടന്നുപോകാം.
2000 ജൂൺ മൂന്നിന് പ്രധാനമന്ത്രിയായിരിക്കെ വാജ്പേയിയാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. അതുകൊണ്ടുതന്നെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോടുള്ള ബഹുമാനാർത്ഥമാണ് പാതയ്ക്ക് അടൽ ടൽ എന്ന് നാമകരണം ചെയ്തിട്ടുള്ളത്.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എഞ്ചിനിയർ കണ്ണൂർ ഏച്ചൂർ സ്വദേശി കെ.പി പുരുഷത്തമന്‍റെ നേതൃത്വത്തിലാണ് ടണൽ നിർമ്മാണം പൂർത്തിയായത്.
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…