കോല്‍ക്കത്ത: കോല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരിട്ട് പ്രധാനമന്ത്രി! ഞായറാഴ്ച കോല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150-ാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ സംസാരിക്കവേവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.ഇന്ത്യയുടെ വ്യാവസായികം, ആത്മീയത, സ്വയംപര്യാപ്തത എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഈ തുറമുഖം.
ഇതു ബംഗാളിനും കോല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ക്കും ഒരു സുപ്രധാന ദിനമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനും ഇന്ത്യയുടെ പുരോഗതിക്ക് സാക്ഷിയായതുമായ ചരിത്ര തുറമുഖമാണിത്. തുറമുഖം ഇനി മുതല്‍ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരില്‍ അറിയപ്പെടും, മോദി വ്യക്തമാക്കി.അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
പശ്ചിമ ബംഗാളിന്‍റെ വികസനത്തിന് സാധ്യമായ എല്ലാ നടപടികളും BJP സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന്‍ മോദി പറഞ്ഞു. ക്രൂയിസുകളുടെ എണ്ണം 150ല്‍ നിന്ന് 1000 ആക്കി ഉയര്‍ത്തും. ഈ വളര്‍ച്ച പശ്ചിമ ബംഗാളിനെയും സഹായിക്കും. ക്രൂയിസ് അധിഷ്ഠിത ടൂറിസത്തെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രധാനമന്ത്രി കിസാന്‍ സമാന്‍ പദ്ധതിയും നടപ്പാക്കാത്ത മമതാ ബാനര്‍ജി സര്‍ക്കാറിനെ അദ്ദേഹം വിമര്‍ശിച്ചു. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിലെ ചടങ്ങില്‍ അദ്ദേഹം പൗരത്വ നിയമത്തെക്കുറിച്ച് ഒന്നുംതന്നെ പരാമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമായി.
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…
സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…