Categories: India

ദല്‍ഹി കലാപം പൊലീസിന്റെ അറിവോടെയെന്ന വാദത്തെ ശക്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ന്യൂദല്‍ഹി: ദല്‍ഹി കലാപം പൊലീസിന്റെ അറിവോടെയെന്ന വാദത്തെ ശക്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. രാജ്യ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഡല്‍ഹി പൊലീസിന് നേരത്തെതന്നെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചതായി വിവരം.

മൗജ്പുരില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും സേനയെ വിന്യസിക്കണമെന്നും തുടരെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് ആറു മുന്നറിയിപ്പുകളെങ്കിലും പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പിനോടുപോലും ദല്‍ഹി പൊലീസ് പ്രതികരിച്ച് നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റ്‌ലിജന്‍സും പല തവണ വയര്‍ലെസ് സന്ദേശങ്ങളായി മുന്നറിയിപ്പ് നല്‍കിയിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ വൈകിട്ട് മൂന്നിന് മൗജ്പുര്‍ ചൗക്കില്‍ എത്തിച്ചേരണമെന്ന് ഫെബ്രുവരി 23 ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ആദ്യ മുന്നറിയിപ്പ്. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് പൊലീസിനോട് കൂടുതല്‍ സേനയെ വിന്യസിപ്പിക്കണമെന്നും ഇന്റലിജന്‍സ് വിങ് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് കല്ലേറ് തുടങ്ങിയതോടെ തുടരെ തുടരെ മറ്റ് മുന്നറിയിപ്പുകളും നല്‍കി.

പൊലീസ് ഈ സമയങ്ങളിലെല്ലാം നിഷ്‌ക്രിയരായി തുടരുകയായിരുന്നു. എന്നാല്‍, മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ പൊലീസ് എല്ലാ മുന്നൊരുക്കങ്ങളും എടുത്തിരുന്നെന്നാണ് പേരു വ്യക്തമാക്കാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

ഞായറാഴ്ച കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനു പിന്നാലെയാണ് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് സംഘര്‍ഷം കലാപത്തിലേക്ക് മാറുകയായിരുന്നു.

ലഭിച്ച മുന്നറിയിപ്പുകളെ പരിഗണിച്ച് ദല്‍ഹി പൊലീസ് നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കലാപ സാധ്യത ഒഴിവാക്കാമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദല്‍ഹി പൊലീസിന്റെ അനാസ്ഥയെ സുപ്രീം കോടതിയും ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു.

Newsdesk

Recent Posts

അഭിഷേകാഗ്നി ഡബ്ലിനിൽ

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…

5 hours ago

ജനുവരി 1 മുതൽ ടെസ്‌കോ അയർലണ്ട് ജീവനക്കാരുടെ ശമ്പളം 3% വർധിക്കും

ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…

10 hours ago

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം അയർലണ്ട് പരിശോധിക്കും

"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…

10 hours ago

ജോർജുകുട്ടി കറക്റ്റ് ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം-3 ഫുൾ പായ്ക്കപ്പ്

ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…

10 hours ago

ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് തൊഴിലാളികൾക്ക് ശമ്പളം വർധിക്കും

ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…

15 hours ago

ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ…; ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് “ആഘോഷം” – ഗാനമെത്തി

ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…

1 day ago