ലഖ്നൗ: പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പൗരത്വ നിയമ ഭേദഗതി നിയമം എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഇനി ആരു പ്രതിഷേധിച്ചാലും നിയമം പിന്‍വലിക്കില്ല. പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അമിത് ഷാ പറഞ്ഞു. ലഖ്നൗവില്‍ CAA പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേ ആണ് അമിത് ഷാ ഇപ്രകാരം പറഞ്ഞത്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ അമിത് ഷാ ഇത്തരം ഭീഷണികള്‍ തങ്ങള്‍ കണ്ടിട്ടുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടി കൊണ്ട് കണ്ണുകള്‍ മൂടിയിരിക്കുന്നതിനാല്‍ പ്രതിപക്ഷത്തിന് യാഥാര്‍ഥ്യത്തെ മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിപക്ഷം നുണപ്രചരിപ്പിക്കുകയാണ് എന്നഭിപ്രയപ്പെട്ട അമിത് ഷാ, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു.
പ്രതിപക്ഷം എത്രവേണമെങ്കിലും പ്രതിഷേധം നടത്തട്ടെ, ഞങ്ങള്‍ക്ക് പ്രതിക്ഷത്തെ ഭയമില്ല, പക്ഷെ, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ല, എന്ന് അമിത് ഷാ തീര്‍ത്തു പറഞ്ഞു.
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…