gnn24x7

പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ അമിത് ഷാ

0
210
gnn24x7

ലഖ്നൗ: പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അമിത് ഷാ. 

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മം എ​ന്താ​യി​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​താ​ണ്. ഇ​നി ആ​രു പ്ര​തി​ഷേ​ധി​ച്ചാ​ലും നി​യ​മം പി​ന്‍​വ​ലി​ക്കി​ല്ല. പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അമിത് ഷാ പറഞ്ഞു. ലഖ്നൗവില്‍ CAA പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേ ആണ് അമിത് ഷാ ഇപ്രകാരം പറഞ്ഞത്.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പി​നെ ഭ​യ​പ്പെ​ടു​ന്നി​ല്ലെന്ന് പറഞ്ഞ അമിത് ഷാ ഇ​ത്ത​രം ഭീ​ഷ​ണി​ക​ള്‍ ത​ങ്ങ​ള്‍ ക​ണ്ടി​ട്ടു​ള്ള​താ​ണെ​ന്നും കൂട്ടിച്ചേര്‍ത്തു. വോ​ട്ടു ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ഖം​മൂ​ടി കൊ​ണ്ട് ക​ണ്ണു​ക​ള്‍ മൂ​ടി​യി​രി​ക്കു​ന്ന​തി​നാ​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് യാ​ഥാ​ര്‍​ഥ്യ​ത്തെ മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഷാ ​കു​റ്റ​പ്പെ​ടു​ത്തി.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തില്‍ പ്രതിപക്ഷം നു​ണ​പ്ര​ച​രി​പ്പി​ക്കുകയാണ് എന്നഭിപ്രയപ്പെട്ട അമിത് ഷാ, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു.

പ്രതിപക്ഷം എത്രവേണമെങ്കിലും പ്രതിഷേധം നടത്തട്ടെ, ഞങ്ങള്‍ക്ക് പ്രതിക്ഷത്തെ ഭയമില്ല, പക്ഷെ, പൗരത്വ ഭേദഗതി നിയമം പി​ന്‍​വ​ലി​ക്കില്ല, എന്ന് അമിത് ഷാ തീര്‍ത്തു പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here