gnn24x7

പൗരത്വ ഭേദഗതിക്കെതിരെ ഹരജി നല്‍കിയ കേരളത്തിന്റെ നടപടിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനവുമായി ടൈം മാഗസിന്‍.

0
201
gnn24x7

ന്യൂയോര്‍ക്ക്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയ കേരളത്തിന്റെ നടപടിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനവുമായി ടൈം മാഗസിന്‍. ഭേദഗതിക്കെതിരെ കേരളം നല്‍കിയിട്ടുള്ള ഹരജിയിലെ വിവിധ വശങ്ങള്‍ കൃത്യമായി വിശദീകരിക്കുന്ന ലേഖനത്തില്‍ ഭേദഗതിയുടെയും പ്രതിഷേധങ്ങളുടെയും നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘നിര്‍ണായക നിമിഷം: വിവാദമായ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന ഒരു സംസ്ഥാനത്തിന്റെ തീരുമാനം വിരല്‍ ചൂണ്ടുന്നത് വളരുന്ന വിഭാഗീതയതകളിലേക്ക്’ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇന്ത്യയുടെ മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നും മുസ്‌ലിം ഇതര മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള ഭേദഗതി വിവേചനപരമാണെന്നും ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ക്കെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് കേരള സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

പൗരത്വ ഭേദഗതിക്കെതിരെ അറുപതോളം ഹരജികള്‍ സുപ്രീം കോടതിയില്‍ വന്നിട്ടുണ്ടെങ്കിലും ഭേദഗതിക്കെതിരെ നിയമപരമായി ആദ്യമായി രംഗത്ത് വരുന്ന സംസ്ഥാനം കേരളമാണ്. പൗരത്വ ഭേദഗതിക്കെതിരെ ഇന്ത്യയിലാദ്യമായി പ്രമേയം പാസ്സാക്കിയതും കേരള നിയമസഭയിലായിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചായിരുന്നു പ്രമേയം പാസ്സാക്കിയത്.
ഭരണ-പ്രതിപക്ഷ കക്ഷികള്‍ യോജിച്ചുനിന്നുകൊണ്ടുള്ള സമരങ്ങള്‍ക്കും കേരളം തുടക്കം കുറിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here