ന്യൂഡല്‍ഹി: നാല്‍പതിലധികം ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രണത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ CRPF ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, പുല്‍വാമയില്‍ രക്തസാക്ഷികളായ ജവാന്മാരെ അനുസ്മരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്. പുല്‍വാമ ആക്രമണത്തിന്‍റെ അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളിലൂടെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.
പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്..? ആക്രമണത്തിന്‍റെ അന്വേഷണ൦ എന്തായി..? ആക്രമണത്തിന് വഴിയൊരുക്കും വിധം സുരക്ഷാ വീഴ്ച വരുത്തിയതിന് ബിജെപി സര്‍ക്കാരിലെ ആരാണ് ഉത്തരവാദി..? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് 3:15ഓടെയാണ് രാജ്യത്തെ നടുക്കിയ ചാവേറാക്രമണം നടന്നത്.
അവധി കഴിഞ്ഞു വിവിധ സൈനിക താവളങ്ങളിലേക്ക് തിരിക്കാനായി 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു ആക്രമണം നടന്നത്.
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…