gnn24x7

പുല്‍വാമ ആക്രമണത്തിന്‍റെ അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളിലൂടെ മോദി സര്‍ക്കാരിനെ വിമർശിച്ച് രാഹുല്‍

0
211
gnn24x7

ന്യൂഡല്‍ഹി: നാല്‍പതിലധികം ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രണത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ CRPF ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

‘കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, പുല്‍വാമയില്‍ രക്തസാക്ഷികളായ ജവാന്മാരെ അനുസ്മരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്. പുല്‍വാമ ആക്രമണത്തിന്‍റെ അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളിലൂടെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.

പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്..? ആക്രമണത്തിന്‍റെ അന്വേഷണ൦ എന്തായി..? ആക്രമണത്തിന് വഴിയൊരുക്കും വിധം സുരക്ഷാ വീഴ്ച വരുത്തിയതിന് ബിജെപി സര്‍ക്കാരിലെ  ആരാണ് ഉത്തരവാദി..? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് 3:15ഓടെയാണ് രാജ്യത്തെ നടുക്കിയ ചാവേറാക്രമണം നടന്നത്.

അവധി കഴിഞ്ഞു വിവിധ സൈനിക താവളങ്ങളിലേക്ക് തിരിക്കാനായി 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു ആക്രമണം നടന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here