രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘർഷ ഭരിതമാണ്. ഇ ഡി ഓഫിസിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
എഐസിസി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്രസേന ഉൾപ്പെടെ വൻ സന്നാഹം ഒരുക്കി. രാഹുൽ ഗാന്ധിയുടെ അഭിഭാഷകരെ ഇ ഡി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.പ്രദേശത്ത് ഇന്ന് രാവിലെ മുതൽ ഡൽഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കൂടാതെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഇ ഡി ഓഫീസിലെത്തിയിരുന്നു. എന്നാൽ ഡൽഹി പൊലീസ് കോൺഗ്രസ് പ്രവർത്തകരെ കൂട്ടത്തോടെ കാസ്റ്റഡിയിലെടുത്തു.
എ ഐ സി സി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്ര സേനയെ വിന്യസിച്ചു. കെ സി വേണുഗോപാൽ, പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾ ഇ ഡി ഓഫീസിന് മുന്നിലെത്തിയത്. എന്നാൽ അവരെ ബാരിക്കേടുമായി പൊലീസ് തടഞ്ഞു. പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ നടന്നു.വേണുഗോപാൽ, പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾ ഇ ഡി ഓഫീസിന് മുന്നിലെത്തിയത്. എന്നാൽ അവരെ ബാരിക്കേടുമായി പൊലീസ് തടഞ്ഞു.
പ്രതിഷേധ റാലിയുമായി മുന്നോട്ട് തന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…