ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തിപ്പെടുകയാണെന്ന സൂചനകള്‍ നല്‍കി റിപ്പോര്‍ട്ടുകള്‍. അയോഗ്യരാക്കിയ മന്ത്രിമാര്‍ക്കു പകരമുള്ളവരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പൈലറ്റ് ക്യാമ്പിലുള്ള മൂന്ന് മന്ത്രിമാരെയായിരുന്നു കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്. ഇവര്‍ക്ക് പകരം പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. സെക്രട്ടറിയേറ്റ് അംഗങ്ങളില്‍നിന്നും ഉത്തരവ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ നിലവില്‍ റദ്ദാക്കിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
സച്ചിന്‍ പൈലറ്റുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനമാണ് നിലവിലെ നീക്കങ്ങള്‍ക്കു പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.
അതേസമയം, രാജസ്ഥാനില്‍ ചുമതലകളില്‍നിന്നും പുറത്താക്കിയതിന് പിന്നാലെ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സച്ചിന്‍ പൈലറ്റും സംഘവും. അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് പൈലറ്റും കൂടെയുള്ള 18 എം.എല്‍.എമാരും സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഇക്കാര്യത്തില്‍ നിയമ സഹായം തേടി പൈലറ്റ് വക്കീലിനെ കണ്ടു. കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കി നോട്ടീസ് നല്‍കിയത്.
നോട്ടീസിന് നിയമപരമായി അടിസ്ഥാനമില്ലെന്നും ഗെലോട്ടിന്റെ താല്‍പര്യപ്രകാരം മാത്രം തയ്യാറാക്കിയ നോട്ടീസാണ് ഇതെന്നാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് ആരോപിക്കുന്നത്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…