ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതിസന്ധികള്‍ തുടരവെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്നും താന്‍ സര്‍ക്കാരിനൊപ്പമാണെന്നും സി.പി.ഐ.എം എം.എല്‍.എ ബല്‍വാന്‍ പൂനിയ പറഞ്ഞു. സംസ്ഥാനത്ത് ഒരു എം.എല്‍.എയാണ് സി.പി.ഐ.എമ്മിനുള്ളത്.
നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ ഗെലോട്ട് സര്‍ക്കാരിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ‘തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പി .ശ്രമിക്കുന്നത്. അതില്‍ അവര്‍ വിജയിക്കാന്‍ പോവുന്നില്ല’, പൂനിയ വ്യക്തമാക്കി.
ഓഡിയോ ക്ലിപ്പില്‍ തന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്തിയ ഈ നീക്കത്തിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിലും പൂനിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…