Categories: India

രാജസ്ഥാനില്‍ ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ സ്പീക്കര്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി

ജയ്പൂര്‍: രാജസ്ഥാനില്‍ ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ സ്പീക്കര്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി. ബി.ജെ.പി, ബി.എസ്.പി നേതാക്കളുടെ ഹരജിയിലാണ് നടപടി. ബി.ജെ.പി എം.എല്‍.എ മദന്‍ ദിലാവര്‍, ബി.എസ്.പി ദേശീയ സെക്രട്ടറി സതീഷ് മിശ്ര എന്നിവരാണ് ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെയാണ് ഇരുവരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേള്‍ക്കുക.

രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാര്‍ താഴെ വീണേക്കുമെന്ന ഘട്ടത്തിലാണ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ബി.എസ്.പി, എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വിപ്പ് ലംഘിച്ച എം.എല്‍.എമാകെ അയോഗ്യരാക്കണമെന്നാണ് ബി.എസ്.പിയുടെ ആവശ്യം.

ബി.എസ്.പി അധ്യക്ഷയും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മായാവതി സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമ്മര്‍ദ്ദത്തിലാണെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇതിനോട് പ്രതികരിച്ചത്. ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് നിയമപ്രകാരമാണെന്നും ഗെലോട്ട് പറഞ്ഞു.

‘സഹോദരി മായാവതി സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സമ്മര്‍ദ്ദത്തിലാണ്. ബി.എസ്.പി എം.എല്‍.എമാര്‍ നിയമപ്രകാരമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നാല് ടി.ഡി.പി എം.പിമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് രാജ്യസഭയിലെത്തിയപ്പോള്‍ ആരും ചോദ്യം ചെയ്തിട്ടില്ല,’ ഗെലോട്ട് പറഞ്ഞു. ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മായാവതി ആറ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ കോണ്‍ഗ്രസിനെ ഉന്നം വെക്കുന്നതെന്ന് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു.

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

3 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

4 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

4 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

4 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

5 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

6 hours ago