Categories: India

രഞ്ജന്‍ ഗൊഗോയി വ്യാഴാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യാഴാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്കാണ് ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.

രഞ്ജന്‍ ഗൊഗോയിയെ രാജ്യ സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതികരിക്കാമെന്നാണ് ഗൊഗോയി പറഞ്ഞത്.

‘നാളെ ദല്‍ഹിയിലേക്ക് പോകണമെന്ന് കരുതുന്നു. ” ആദ്യം ഞാന്‍ സത്യപ്രതിജ്ഞ ചെയ്യട്ടെ. എന്നിട്ട് ഞാന്‍ എന്തിന് രാജ്യസഭാംഗത്വം സ്വീകരിച്ചു എന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദമായി പറയാം.’, എന്നാണ് ഗൊഗോയി പറഞ്ഞത്.

Newsdesk

Recent Posts

പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ്

ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…

1 day ago

വിശ്വാസിന് വധുവിനെ ലഭിച്ചു… തേജാ ലഷ്മിയാണ് (കുഞ്ഞാറ്റ) വധു

വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…

1 day ago

കേരള ക്രിസ്ത്യൻ യൂണിയൻ അയർലണ്ട് ഒരുക്കുന്ന ‘Shubaho’ ക്രിസ്മസ് കരോൾ ഇന്ന്

അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന 'Shubaho- ECUMENICAL CHRISTMAS CAROL SERVICE' ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ…

1 day ago

1.3 ബില്യൺ യൂറോയുടെ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ട് പോകുമെന്ന് Uisce Éireann

ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…

1 day ago

ശക്തമായ മഴയും കാറ്റും; ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…

2 days ago

Kera Frozen Food Snacks–ന്റെ രുചിമികവുകൾ ആസ്വദിക്കാൻ ഒരു അപൂർവ്വ അവസരം

റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…

2 days ago