പ്രതാപ് ഗഡ്: പീഡനക്കേസിലെ പ്രതിയായ യുവാവിനെ ഇരയുടെ അച്ഛനും നാട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു. സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലെ പ്രതാപ് ഗഡ് ജില്ലയിൽ തിങ്കളാഴ്ച രരാത്രിയിലാണ്. പീഡനക്കേസിലെ പ്രതിയായ അംബിക പ്രസാദ് പട്ടേൽ ആണ് മരിച്ചത്.
പീഡനക്കേസിൽ ജയിലിലായിരുന്ന അംബിക പ്രസാദ് ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ പെൺകുട്ടിയുടെ അച്ഛനും സംഘവും ചേർന്ന് ഇയാളെ മരത്തിൽ കെട്ടിയിട്ടശേഷം തീ കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പൊലീസുകാരോടും ക്ഷുഭിതരായ നാട്ടുകാർ ഏറ്റുമുട്ടുകയും രണ്ടു വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും പെൺകുട്ടിയുടെ പിതാവായ ഹരിശങ്കറിനേയും ഗ്രാമവാസിയായ ശുഭത്തിനേയും അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.
പട്ടേൽ തന്റെ മകളെ ലൈഗികമായ പീഡിപ്പിക്കുകയും എന്നിട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നും കാട്ടി മാർച്ച് 1 ന് ഹരിശങ്കർ പോലീസിൽ പരാതി നൽകിയിരുന്നു. ഹരിശങ്കറിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…