Categories: India

പൗരത്വ പ്രതിഷേധത്തില്‍ കലാപക്കുറ്റം ചുമത്തിയ എഫ്.ഐ.ആറില്‍ പൊലീസിന് ‘ക്ലീന്‍ ചിറ്റ്’; കൊലക്കേസ് ഒരു ഖണ്ഡികയിലും

സംഭാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശിലെ സംഭാലില്‍ വിചിത്രമായ എഫ്.ഐ.ആറുമായി പൊലീസ്. 17 പേര്‍ക്കെതിരെ കലാപമുണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് ഒരു എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. മറ്റൊന്ന് 23-കാരനായ മുഹമ്മദ് ഷെറോസിന്റെ കൊലപാതകം സംബന്ധിച്ചാണ്. രണ്ട് എഫ്.ഐ.ആറുകളിലും അന്വേഷണം നടക്കുന്നതായാണു പറയുന്നത്.

17 പേര്‍ക്കെതിരെ ഏഴു കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. എന്നാല്‍ ഷെറോസിന്റെ കൊലയില്‍ ആകെയുള്ളത് ഒരു വകുപ്പ് മാത്രമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിലാണ് ഈ രണ്ട് എഫ്.ഐ.ആറുകളും സംഭവിച്ചിരിക്കുന്നത്. അതും സംഭാല്‍ പൊലീസ് സ്റ്റേഷനില്‍.

17 പേര്‍ക്കെതിരെ കേസടുത്തതായുള്ള എഫ്.ഐ.ആറില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണു ചുമത്തിയിട്ടുള്ളത്. ഇതിനിടെ പൊലീസിനു വെടിവെയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും സ്വയരക്ഷാര്‍ഥവുമാണു വെടിവെച്ചതെന്ന് എഫ്.ഐ.ആറില്‍ വിശദീകരണവുമുണ്ട്.

ഡിസംബര്‍ 20-നാണ് ഷെറോസിന്റെ മരണം സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. വെടിയേറ്റാണു മരിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ പ്രതികളാരെന്ന് അതില്‍ പറയുന്നില്ല. മാത്രമല്ല, കൊല്ലക്കുറ്റം വരുന്ന ഐ.പി.സി 302 വകുപ്പ് അതില്‍ ചുമത്തിയിട്ടില്ല. പകരം കുറ്റകരമായ നരഹത്യ എന്നു പറയുന്ന ഐ.പി.സി 304 വകുപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാവട്ടെ, കൊലക്കുറ്റത്തിനു തുല്യമല്ല താനും. ഒരു ഖണ്ഡികയിലാണ് ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഷെറോസിന്റെ ബന്ധുവായ മുഹമ്മദ് തസ്‌ലിമിന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രക്ക് ഡ്രൈവറായ ഷെറോസിനെ ചന്ദൗസി ചൗരാഹയില്‍ പരിക്കേറ്റു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നെന്നും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

എഫ്.ഐ.ആറില്‍ ഷെറോസിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെ പേരു പോലും പരാമര്‍ശിക്കുന്നില്ല. ഒരു കൊല നടന്നാല്‍ ആ കൊല സ്ഥിരീകരിച്ച ഡോക്ടറെ പരാമര്‍ശിക്കുകയും കൊലയുടെ പ്രഥമദൃഷ്ട്യാ ഉള്ള കാരണം എഴുതുകയും ചെയ്യുന്നത് എഫ്.ഐ.ആറില്‍ പതിവാണ്.

എന്നാല്‍ സംഭാല്‍ പൊലീസിന്റെ എഫ്.ഐ.ആറില്‍ ഇതില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട ലഭിച്ചിട്ടില്ലെന്ന് ഷിറോസിന്റെ കുടുംബം ആരോപിച്ചിട്ടുമുണ്ട്. ഷെറോസിനെ കണ്ടെത്തിയ ചന്ദൗസി ചൗരാഹയില്‍ പൊലീസിനെ വിന്യസിച്ചിരുന്നില്ലെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ മരണം സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ്, ഡിസംബര്‍ 19-നാണ് അവിടെ വലിയ തോതിലുള്ള പ്രതിഷേധം നടക്കുകയും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Newsdesk

Recent Posts

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

24 mins ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

57 mins ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

1 hour ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

24 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

1 day ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

1 day ago