Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച ‘ലോ ആൻ്റ് ഓർഡർ’ ടീസർ എത്തി

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാ
രുടെ സംഘം …. അവരോടാണു യുദ്ധം…
ചോര വീഴ്ത്താതെ,
ചോര കൊടുക്കാതെ തീർക്കാൻ പറ്റും… എന്നുറപ്പില്ലാത്ത കളി…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻ്റെ ഓർഡർ’ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗമാണിവ.
പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കഥക്കനുയോജ്യമാകും വിധത്തിലുള്ളതാണ് ഈ ടീസർ…
നീതിയും നിയമവും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു സംഘത്തിന് അഭിമുഖീകരി
ക്കേണ്ടി വരുന്ന സംഘർഷങ്ങളാണ് ചിത്രത്തിലൂടെ ഏറെ ത്രില്ലറായി അവതരിപ്പിക്കുന്നത്.
പ്രകാശ് വർമ്മ (ജോർജ്ജ് സാർ) കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സജീവ സാന്നിദ്ധ്യം ഏറെ പ്രതീക്ഷ നൽകുന്നു.
ടീസറിൽ മുഖം വ്യക്തമാക്കാതെകറുത്ത വസ്‌ത്രമണിഞ്ഞ് കൈയ്യിൽ തോക്കുമായി നടന്നുനീങ്ങുന്നത് കാരിക്കാമുറി ഷൺമുഖനെ അനശ്വരമാക്കിയ മമ്മൂട്ടി തന്നെയെന്നു കരുതാം.
ആഭിരാമി പ്രധാന വേഷത്തിലുണ്ട്.
ആരെയും ആകർഷിക്കുന്ന ഈ ടീസർ നവമാധ്യമങ്ങളിൽ വലിയ തരംഗമാണു സൃഷ്‌ടിച്ചിരിക്കുന്നത്.


സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
സത്യം സിനിമാസ് & മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്.
തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം കൊച്ചിക്കു പുറമേ തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ, എന്നിവിടങ്ങളിലുമായിട്ടാണ് പൂർത്തിയായിരി
ക്കുന്നത്.

ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ, ഫീനിക്സ് പ്രദൂ, പി.സി.സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കുന്നത്.
ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്. ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടു കാട് സാബു,
മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ – ഷിബു ചക്രവർത്തി.
സംഗീതം – ജോ ഡാനിയേൽ.
പശ്ചാത്തല സംഗീതം ബിജിപാൽ.
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ.
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി.
സൗണ്ട് ഡിസൈൻ – കിഷൻ സപ്താ.
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വി ബോസ്.
ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ.
കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.

വാഴൂർജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

2 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

3 hours ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

4 hours ago

ജീവിതച്ചെലവും ഭവന പ്രതിസന്ധിയും; അയർലണ്ട് വിടാൻ പത്തിൽ ഏഴ് യുവാക്കളും ആലോചിക്കുന്നു – സർവേ

മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…

4 hours ago

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

23 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

1 day ago