കൊച്ചി∙ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു പെൺകുട്ടികളെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ, ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനി ആതിര പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.
കലൂർ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനടുത്തു സിനിമയിൽ അവസരം വാഗ്ദാനം നൽകി ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി. കാറിലെത്തിയ പ്രതികൾ പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി മുഖത്തു മുളക് സ്പ്രേ അടിക്കുമെന്നു ഭീഷണിപ്പെടുത്തി പെൺകുട്ടി അണിഞ്ഞിരുന്ന ഒന്നേകാൽ പവന്റെ സ്വർണമാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും ഇവർ തട്ടിയെടുത്തു. അതിനുശേഷം പെൺകുട്ടിയെ പാലാരിവട്ടത്തിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. വൈറ്റില ഹബ്ബിൽ വെച്ചും സമാന രീതിയിൽ ഇവർ കവർച്ച നടത്തിയിട്ടുണ്ട്.
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…