മുംബൈ: ചലച്ചിത്ര- ടെലിവിഷന്‍ താരവും തിയേറ്റര്‍ നടനുമായ സലീം ഖൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരം എന്ന ചിത്രത്തിലൂടെയാണ് സലീം ഖൗസ് മലയാളത്തില്‍ ശ്രദ്ധ നേടിയത്. ചിത്രത്തിലെ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രത്തിന് ഏറെ കയ്യടി ലഭിച്ചിരുന്നു.
ചെന്നൈയില്‍ ജനിച്ച സലീം ഖൗസ് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇൻസ്റ്റിറ്റിയൂട്ടില്‍നിന്നു ബിരുദമെടുത്തു. 1978-ല്‍ പുറത്തിറങ്ങിയ സ്വര്‍ഗ നാരക് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചക്ര, കൊയ്‌ല, ത്രികാല്‍, ദ്രോഹി, സോള്‍ജ്യര്‍, ഇന്ത്യന്‍ ചാണക്യ തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. മണിരത്‌നം സംവിധാനം ചെയ്ത തിരുട തിരുട എന്ന ചിത്രത്തിലെ ടിടി വിക്രം എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ ആണ് അവസാന മലയാള ചിത്രം. കാ എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ വേഷമിട്ടത്. ചിത്രം പുറത്തിറങ്ങിയിട്ടില്ല. സിനിമയ്ക്ക് പുറമേ സുഭാഹ്, എക്‌സ് സോണ്‍ തുടങ്ങി സീരിയലുകളിലും വേഷമിട്ടു. 300, കിങ് ലയണ്‍ തുടങ്ങിയവയുടെ ഹിന്ദി പരിഭാഷയ്ക്ക് വേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്. അനിത സലീമാണ് സലീം ഖൗസിന്റെ ഭാര്യ.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…