ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്‌കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം. ഡെറാഡൂണ്‍, ഹരിദ്വാര്‍, റൂര്‍ക്കേ റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ മാറ്റം നടപ്പിലാക്കുക. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളിലാണ് ഉത്തരാഖണ്ഡിലെ റെയില്‍വേ സ്റ്റേഷനുകളില്‍ നെയിം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ഉറുദു നീക്കം ചെയ്ത് സംസ്‌കൃതത്തിലേക്ക് മാറ്റാനാണ് പുതിയ റെയില്‍വെ മാന്യുവല്‍ നിര്‍ദേശം.
2010ല്‍ ഉത്തരാഖണ്ഡിന്റെ രണ്ടാം ഭാഷയായി സംസ്‌കൃതം തെരഞ്ഞെടുത്തിരുന്നു. തീരുമാനം നടപ്പിലാക്കാനുള്ള നടപടികള്‍ റെയില്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി സ്ഥാപിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റേഷനുകളില്‍ നിന്ന് ഉറുദു പേര് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ഉത്തരാഖണ്ഡ് ബി.ജെ.പി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…