Categories: India

‘ഭരണഘടന പ്രവര്‍ത്തനം പരിശോധിക്കണം’; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി 8 പ്രമുഖര്‍

ന്യൂഡല്‍ഹി: ഭരണഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുനഃരാലോചനയും പരിശോധനയും നടത്തണമെന്ന അഭ്യര്‍ത്ഥ്യനയുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഉള്‍പ്പെയുള്ളവര്‍ രംഗത്ത്. മുന്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, മൂന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറേഷി, മുന്‍ സിനിമാ താരം ഷര്‍മിളാ ടാഗോര്‍, കരസേനാ മുന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹര്‍ചരന്‍ജിത് സിങ് പനാങ്, ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃ്ണന്‍ കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണ, യു.ജി.സി മുന്‍ ചെയര്‍മാന്‍ സുഖ്ദേവ് തോറാട്ട്, പ്ലാനിങ് കമ്മീഷന്‍ മുന്‍ അംഗം സയ്ദാ ഹമീദ്, എന്നിവരാണ് തുറന്ന കത്തിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തിയത്.

ഇന്ത്യന്‍ റിപ്പബ്ലികിന്റെ 70ാം വാര്‍ഷികത്തിന് മുന്നോടിയായാണ് പ്രമുഖര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.

റിപ്പബ്ലിക് ദിനപരേഡില്‍ നിന്നും പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യം എടുത്ത് കളഞ്ഞത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. മൂന്നാംഘട്ട പരിശോധനയിലാണ് കേരളത്തിന്റെ ടാബ്ലോ പുറത്ത് പോയത്.

സംസ്ഥാനങ്ങളെ തഴഞ്ഞത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ നടക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും.

വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന 16 ടാബ്ലോകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

Newsdesk

Recent Posts

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

2 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

4 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

6 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

15 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

1 day ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago