ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ശിവസേന. വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയതിന് അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രശംസിക്കണമായിരുന്നുവെന്നും മഹാരാഷ്ട്ര ഭരണകക്ഷി പറഞ്ഞു.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനാവാതെയാണ് പ്രധാനമന്ത്രിയും അമിത്ഷായും മടങ്ങുന്നത്. അവര്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പരാജയപ്പെട്ടു. അത് കൊണ്ട് ബി.ജെ.പിക്ക് ദല്‍ഹിയില്‍ വിജയിക്കണമെന്ന് തോന്നും അതില്‍ തെറ്റൊന്നുമില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
ദല്‍ഹിയില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ നിന്നുള്ള 200 എം.പിമാര്‍, ബി.ജെപി മുഖ്യമന്ത്രിമാര്‍, മുഴുവന്‍ കേന്ദ്രമന്ത്രിമാരും പ്രദേശത്തെത്തിയിട്ടുണ്ട്. ഇവരെയെല്ലാം മറികടന്ന് അരവിന്ദ് കെജ്‌രിവാള്‍ ശക്തമായി മുന്നിട്ടുനില്‍ക്കുന്നുവെന്നും ശിവസേന പറഞ്ഞു.
വറ്റിവരണ്ട തടാകത്തില്‍ താമര വിരിയില്ല. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പരിമിതമായ അധികാരം ഉപയോഗിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ക്ഷേമരംഗത്തും ആംആദ്മി സര്‍ക്കാര്‍ മികച്ചതായി പ്രവര്‍ത്തിച്ചെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…