മിലാന്‍: കൊറോണ (Covid19) വൈറസ് രാജ്യമെങ്ങും പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടന്നിരുന്ന 218 ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു.
211 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടാതെ 7 പേരും അടങ്ങുന്ന സംഘത്തെയാണ് ഇന്നു രാവിലെ ഡല്‍ഹിയില്‍ എത്തിച്ചത്. കൊറോണ വൈറസ് മഹാമാരിയായ തുടരുന്ന ഈ സാഹചര്യത്തില്‍ ഇറ്റലി വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്‍ എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു അവര്‍ ഡല്‍ഹിയില്‍ എത്തിയത്.
ഈ സാഹചര്യത്തില്‍ തങ്ങളെ ഇന്ത്യയില്‍ എത്താന്‍ സഹായിച്ച എയര്‍ ഇന്ത്യാ ടീമിനും ഇറ്റാലിയന്‍ അധികാരികള്‍ക്കും മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക നന്ദി അറിയിച്ചിട്ടുണ്ട്.
ഇക്കാര്യം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും, വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
ഇറാനില്‍ നിന്നും ഇന്നുരാവിലെ 243 ഇന്ത്യാക്കാരെയും ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഇവരെ എല്ലാവരും 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…