Categories: India

കൊവിഡ്-19; തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 75 പേര്‍ക്ക്; രോഗികളുടെ എണ്ണം 300 കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. 75 പേര്‍ക്കാണ് ഇന്ന് പുതുതായ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 309 ആയി.

കഴിഞ്ഞ ദിവസം 110 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നിസാമുദ്ദീനില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു. നേരത്തെ നിസാമുദ്ദീന്‍ മര്‍കസിലെ തബ് ലീഗ് ജമാഅത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്ത ആളുകളോട് വൈറസ് പരിശോധനയ്ക്കായി സ്വമേധയാ മുന്നോട്ട് വരാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും ആരോഗ്യ സെക്രട്ടറി ബീല രാജേഷും ആവശ്യപ്പെട്ടിരുന്നു.

സമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും 500ലധികം പേര്‍ പങ്കെടുത്തതായി പറയപ്പെടുന്നുണ്ട്. രാജ്യത്ത് 1965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1764 പേര്‍ ചികിത്സയിലുണ്ട്. 151 പേര്‍ക്ക് രോഗം ഭേദമായി.

രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നു. രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങള്‍ കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

അതേസമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗണ്‍ നീട്ടുമോയെന്ന ചോദ്യത്തിന് ആരോഗ്യമന്ത്രിയുടെ മറുപടി.

പി.പി.ഇ കിറ്റുകളും എന്‍ 95 മാസ്‌ക്കുകളും വേണ്ടത്ര ലഭ്യമാക്കുന്നുണ്ടെന്നും ആവശ്യാനുസരണം ഇനിയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററും ഐ.സി.യു ബെഡുകളും ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

3 hours ago

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…

3 hours ago

പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി മ്യൂസിക് ആൽബം സായൂജ്യം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം.  അർലണ്ടിന്റെ…

5 hours ago

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

22 hours ago

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

1 day ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ 2026 മാർച്ച് മുതൽ

2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…

1 day ago