ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കവേ വെല്ലൂരിലെ ആന്ധ്രാ അതിര്‍ത്തിയില്‍ റോഡ് മതില്‍കെട്ടി തടഞ്ഞ് തമിഴ്‌നാട്. ഇന്ന് രാവിലെയാണ് ആന്ധ്ര അതിര്‍ത്തി തമിഴ്‌നാട് മതില്‍കെട്ടി അടച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാനാണ് നടപടി.
വെല്ലൂര്‍ ആശുപത്രിയിലേക്ക് വരുന്ന പ്രധാനവഴിയാണ് മണ്ണിട്ട് അടച്ചത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ആന്ധ്രയില്‍ നിന്ന് നിരവധി പേര്‍ ചികിത്സയ്‌ക്കെത്തുന്നുണ്ട്. എന്നാല്‍ ആന്ധ്രയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തി അടക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.
ഇന്ന് 80 പേര്‍ക്കാണ് ആന്ധ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 1177 ആയി. ഗുരുതര സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. ഇന്നലെ 81 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയിലെ കുണ്ടൂര്‍, കൃഷ്ണ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം. അതേസമയം സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണവും കുറവാണ്.
അതേസമയം തമിഴ്‌നാട്ടില്‍ അഞ്ച് ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചെന്നൈയിലും മധുരയിലും രോഗികളുടെ എണ്ണം കൂടുകയാണ്. തമിഴ്‌നാട്ടില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതല്‍. ചെന്നൈ ഓയപുരത്ത് ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…