ന്യൂഡല്ഹി: ടാറ്റ ഗ്രൂപ്പ് ഇന്ത്യന് പ്രീമിയര് ലീഗിന്റെ പ്രധാന സ്പോണ്സറാകുന്നു. ചൈനീസ് ഫോണ് നിര്മാതാക്കളായ വിവോയെ മറികടന്നാണ് ടാറ്റ പുതിയ സ്പോണ്സറാകുന്നത്. ഐ.പി.എല് ചെയര്മാന് ബ്രിജേഷ് പട്ടേലാണ് ഈ വാര്ത്ത പുറത്തുവിട്ടത്. ഗവേണിങ് കൗണ്സില് മീറ്റിങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്രിജേഷ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടന് തന്നെയുണ്ടാകും.
2018 മുതല് 2022 വരെയാണ് വിവോയ്ക്ക് ഐ.പി.എല്ലുമായി കരാറുണ്ടായിരുന്നത്. 2200 കോടി രൂപയായിരുന്നു കരാര്. എന്നാല് ഇന്ത്യയും ചൈനയും തമ്മില് ഗാല്വാന് താഴ്വരയിലുണ്ടായ സംഘര്ഷത്തെത്തുടര്ന്ന് 2020-ല് വിവോയുമായുള്ള കരാര് ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. അന്ന് ഡ്രീം ഇലവനാണ് ഐ.പി.എല്ലിന്റെ സ്പോണ്സറായത്. 2021-ല് വിവോ വീണ്ടും സ്പോണ്സറായി തിരിച്ചെത്തി. ടാറ്റയുമായുള്ള കരാര് ഒരു വര്ഷത്തേക്കായിരിക്കും.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…