മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലുള്ള ഫാക്ടറി അടച്ചിടാനൊരുങ്ങി ടാറ്റാ മോട്ടോര്‍സ്. പശ്ചിമ മഹാരാഷ്ട്രയിലെ ഫാക്ടറി അടച്ചിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. ഇത് മുന്‍നിര്‍ത്തിയാണ് കമ്പനി ഈ തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. പ്രമുഖ ബ്രിട്ടീഷ് ബ്രാന്‍ഡുകളായ ജഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നീ കാറുകളുടെ നിര്‍മ്മാണ ശാലകളാണ് ഇവിടെയുള്ള
ത്.
മുംബൈ, പൂനെ എന്നീ നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നഗരങ്ങളിലെ മാളുകളും ഓഫീസുകളും അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവിടെയാണ് ടാറ്റ മോട്ടോര്‍സിന്റെ ഫാക്ടറികളും എഞ്ചിനീയറിങ് സെന്ററുകളുമുള്ളത്.
സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ചൊവ്വാഴ്ചയോടെ പ്ലാന്റുകള്‍ പൂര്‍ണമായും അടച്ചിടുമെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് ഇപ്പോഴത്തെ തീരുമാനം.
സംസ്ഥാനത്തെ വരും ദിവസങ്ങളിലുള്ള അവസ്ഥ അപ്പപ്പോള്‍ മനസിലാക്കി കൂടുതല്‍ ഫാക്ടറികളും ഓഫീസുകളും അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ട്രക്ക് നിര്‍മ്മാതാക്കളായ ടാറ്റയ്ക്ക് നിരവധി നിര്‍മ്മാണ യൂണിറ്റുകളാണ് രാജ്യത്തുടനീളമുള്ളത്. പൂനെയിലാണ് കാര്‍, ട്രക്ക് എന്നിവ ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കുന്നത്.
ഏപ്രില്‍ 20 വരെ ജഗ്വര്‍ ലാന്‍ഡ് റോവര്‍ യു.കെയില്‍നിന്നുള്ള നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും സ്ലോവാക്യയിലെ പ്ലാന്റ് അടച്ചിടുകയാണെന്നും അറിയിച്ചിട്ടുണ്ട്.
താല്‍ക്കാലിക ജീവനക്കാര്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളവും നല്‍കുമെന്നും ടാറ്റാ സണ്‍സ് ചെയര്‍മാര്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. കൊവിഡ് നിരീക്ഷണത്തിലാവുകയോ ഫാക്ടറികളും പ്ലാന്റുകളും അടിച്ചിടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ശമ്പളം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…