ന്യൂഡൽഹി: കോവിഡിന് ശേഷമുള്ള കാലത്ത് വിദ്യാഭ്യാസമേഖല സമഗ്രമായി ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമെന്ന് നിർമല സീതാരാമൻ. ഇതിനായി പിഎം ഇവിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പഠനത്തിനായി പ്രത്യേക ടിവി ചാനലുകൾ ഉണ്ടാകും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ഡിക്ഷ, എല്ലാ ഗ്രേഡുകൾക്കും ഇ-ഉള്ളടക്കം, ക്യുആർ കോഡ് ചെയ്ത പാഠപുസ്തകങ്ങൾ എന്നിവയും സജ്ജമാക്കും. റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്‌കാസ്റ്റുകളുടെ വിപുലമായ ഉപയോഗം കൊണ്ടുവരും. മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനുമായി വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബങ്ങൾ എന്നിവരുടെ മാനസിക പിന്തുണയ്‌ക്കായുള്ള മനോഹർപാൻ എന്ന പേരിൽ പദ്ധതി നടപ്പാക്കും.
കോവിഡിനുശേഷം ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ചു വിദ്യാഭ്യാസം പിഎം ഇ വിദ്യ- ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിവിധ മോഡുകളുള്ള പ്രവേശനത്തിനായി പ്രത്യേക പരിപാടി ഉടന്‍ ആരംഭിക്കും.
സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ദിക്ഷ- എല്ലാ ഗ്രേഡുകള്‍ക്കുമായി ഇ-ഉള്ളടക്കവും ക്യുആര്‍ കോഡ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമായ പാഠപുസ്തകങ്ങളും (ഒരു രാഷ്ട്രം, ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം)
1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍ (ഒരു ക്ലാസ്, ഒരു ചാനല്‍)
റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം
കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം.മികച്ച 100 സര്‍വ്വകലാശാലകള്‍ക്ക് 2020 മെയ് 30 നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം
മനോദര്‍പ്പണ്‍ – മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായുള്ള സംരംഭം ഉടന്‍.
സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവയ്ക്കായി പുതിയ ദേശീയ പാഠ്യപദ്ധതി: ആഗോളതലത്തില്‍ത്തന്നെ 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന നൈപുണ്യശേഷികളുമായി സംയോജിപ്പിച്ചുള്ള പദ്ധതിയാകും ഇത്.
ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും. അഞ്ചാം തരത്തിലെ ഓരോ കുട്ടിയും 2025 ഓടെ മികച്ച പഠന നിലവാരം കൈവരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണിത്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…