മുംബൈ: 2008 ലെ അണ്ടര്‍ 19 ലോകകപ്പ് മത്സരം ഒരു ഇന്ത്യക്കാരനും മറക്കില്ല. അത്രയ്ക്ക് ആവേശമായിരുന്നു ആ മത്സരത്തിന്. അന്നത്തെ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത് വിരാട് കോലിയായിരുന്നു. അന്ന് കോലിയോടൊപ്പം മറ്റൊരാള്‍ കൂടെ ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണായി കളിച്ചിരുന്നു. അന്നത്തെ കളിയുടെ ടോപ്‌സ്‌കോറര്‍ ആയിരുന്ന ശ്രീവാസ്തവ. ഇന്ന് വെറും മുപ്പതാമത്തെ വയസ്സില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം തന്റെ ട്വിറ്റര്‍ പേജിലൂടെ നടത്തി.
വേണ്ടരീതിയില്‍ അവസരങ്ങള്‍ പിന്നീട് ലഭിക്കാതെ പോയ ഈ അതുല്ല്യപ്രതിഭയെ ആ മത്സരത്തിന് ശേഷം ആരും ശ്രദ്ധിച്ചില്ലെന്നു വേണം കരുതാന്‍. അന്ന് കൂടെ കളിച്ച പലരും രാജ്യാന്തര താരങ്ങളായി. അന്നത്തെ ടോപ്‌സ്‌കോറര്‍ ആയ തന്മയ് ശ്രീവാസ്തവയെ ആരും ഓര്‍ത്തതുപോലുമില്ല. ഒരു നിരാശയിലൂടെ അദ്ദേഹം തന്റെ വെറും മുപ്പതാമത്തെ വയസ്സില്‍ ക്രിക്കറ്റിനോട് വിടപറയുകയാണ്.
അന്ന് 2008 ലെ അണ്ടര്‍ 19 ലോകകപ്പില്‍ 52.40 ശരാശരിയില്‍ 262 റണ്‍സ് അടിച്ചുകൂട്ടിയാണ് തന്മയ് ശ്രീവാസ്തവ ടോപ് സ്‌കോറര്‍ ആയത്. അന്നത്തെ ഫൈനല്‍ മാച്ചിലും തന്മയ് ശ്രീവാസ്തവ 46 റണ്‍സുമായി ടോപ് സ്‌കോററായി. അന്നത്തെ മത്സരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു. മഴ കാരണം അലങ്കോലപ്പെട്ട മത്സരം മഴ നിയമപ്രകാരമാണ് ഇന്ത്യ വിജയം കൈവരിച്ചത്.
വിരാട് കോലിയുടെയും തന്മയ് ശ്രീവാസ്തവയുടെയും കൂടെ സിദ്ധാര്‍ത്ഥ് കൗണ്‍, അഭിനവ് മുകുന്ദ്, മനീഷ്പാണ്ഡെ, പ്രദീപ് സാങ്‌വാന്‍, വീന്ദ്ര ജഡേജ, സൗരഭ് തിവാരി എന്നിവരും ടീമില്‍ അംഗങ്ങളായിരുന്നു. ഇവരൊക്കെ പിന്നീട് അന്താരാഷ്ട്ര കളിക്കാരായി മാറി. എന്നാല്‍ തന്മയ് ശ്രീവാസ്തവ മാത്രം നിന്നിടത്തു തന്നെ നിന്നുപോയി.
ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരത്തെ സ്വന്തമാക്കി ഐ.പി.എല്‍ കളിപ്പിച്ചിരുന്നു. തുടര്‍ന്ന് ആ സീസണില്‍ ഉത്തര്‍പ്രദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമായിരുന്നു തന്മയ് ശ്രീവാസ്തവ. 90 മത്സരങ്ങള്‍ കളിച്ച ശ്രീവാസ്തവ 32.39 ശരാശരി ഉള്ള കളിക്കാരനായിരുന്നു. 4918 റണ്‍സാണ് ശ്രീവാസ്തവ ഈ ശരാശരിയില്‍ അടിച്ചു കൂട്ടിയത്. ഇതില്‍ 10 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നുണ്ട്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…