India

രാജ്യത്ത് ടോൾ പ്ലാസകൾ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ദില്ലി: രാജ്യത്തെ ദേശീയ പാതകലെ ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിച്ച് ടോൾ പിരിയ്ക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചന. നമ്പർ പ്ലേറ്റുകൾ റീഡ് ചെയ്ത് വാഹന ഉടമകളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ടോൾ എടുക്കുകയും ചെയ്യും. പരീക്ഷണാടിസ്ഥാനത്തിൽ പൈലറ്റ് പദ്ധതി നടക്കുകയാണെന്നും ഇതിനായി നിയമ ഭേദഗതികളക്കം ആലോചിക്കുന്നുണ്ടെന്നും ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്നങ്ങളും റോഡുകളിലെ തിരക്കും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും. ഈ സംവിധാനം നടപ്പാകുന്നതോടെ ഫാസ്ടാഗും അവസാനിക്കും.2019-ൽ, കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റുകളോടെ കാറുകൾ വരുമെന്ന് നിയമം കൊണ്ടുവന്നു. കഴിഞ്ഞ നാല് വർഷമായി വാഹനങ്ങൾക്ക് വ്യത്യസ്ത നമ്പർ പ്ലേറ്റുകളാണുള്ളത്.

ടോൾ പ്ലാസകൾ നീക്കം ചെയ്യുകയും ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യാനുദ്ദേശിക്കുന്നു. ടോൾ പ്ലാസ ഒഴിവാക്കി പണം നൽകാത്ത വാഹന ഉടമയ്ക്ക് പിഴ ചുമത്താൻ നിയമപ്രകാരം വ്യവസ്ഥയില്ല. ആ വ്യവസ്ഥ നമുക്ക് നിയമത്തിന് കീഴിൽ കൊണ്ടുവരണം. പുതിയ രീതിയിലുള്ള നമ്പർ പ്ലേറ്റുകളില്ലാത്ത കാറുകൾക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവന്നേക്കാം. ഇതിനായി ബിൽ കൊണ്ടുവരേണ്ടതുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഏകദേശം 40,000 കോടി രൂപയുടെ മൊത്തം ടോൾ പിരിവിന്റെ 97 ശതമാനവും ഫാസ്ടാഗ് ഉപയോഗിച്ചാണ് നടക്കുന്നത്.

ഫാസ്ടാഗുകളുടെ ഉപയോഗം ടോൾ പ്ലാസകളിലെ തിരക്ക് കുറച്ചെങ്കിലും ലഘൂകരിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ ചിലയിടത്ത് ഇപ്പോഴും തിരക്കുണ്ട്. കുറഞ്ഞ ബാലൻസ് ഉള്ള ഉപയോക്താക്കൾ കൂടുതൽ പ്രോസസ്സിംഗ് സമയത്തിന് കാരണമാകുന്നു. പ്ലാസകളിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ കാരണവും സമയമെടുക്കുന്നുണ്ട്.

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

3 hours ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

5 hours ago

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

11 hours ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

23 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

1 day ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

1 day ago