ന്യുഡൽഹി: ലഡാക്കിൽ ചൈനീസ് പ്രകോപനം നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ചും അമേരിക്കൻ കമ്പനിയായ ബോയിങ് ഇന്ത്യൻ വ്യോമ സേനയ്ക്ക് കൈമാറി. അഞ്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ന് ഇന്ത്യയിൽ എത്തിയതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.
22 അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് അമേരിക്കൻ കമ്പനിയിൽ നിന്നും ഇന്ത്യ വാങ്ങിയത്. കഴിഞ്ഞ നവംമ്പറിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയത്. അന്ന് എട്ടു അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് രാജ്യത്തിന് ലഭിച്ചത്. ശേഷം ഒൻപത് അപ്പാച്ചെ ഹെലികോപ്റ്ററുകളും അമരിക്കൻ കമ്പനി കൈമാറിയിരുന്നു.
ഇപ്പോൾ ഇന്ത്യ-ചൈന അതിർത്തി സംഘർഷാവസ്ഥയെ തുടർന്ന് അവസാന ഘട്ട അപ്പാച്ചെ ഹെലികോപ്റ്ററുകൾ വേഗത്തിൽ കൈമാറാൻ ഇന്ത്യ അമേരിക്കൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ള 5 അപ്പാച്ചെ ഹെലികോപ്റ്ററുകൾ അമേരിക്കൻ കമ്പനി ഇന്ന് കൈമാറിയത്. അമേരിക്കൻ കമ്പനിയായ ബോയിങ് കരാർ പൂർത്തിയാക്കി അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യയ്ക്ക് കൈമാറിയത് അഞ്ചു വർഷം കൊണ്ടാണ്.
വ്യോമസേനയുടെ ആവശ്യപ്രകാരം അപ്പാച്ചെ ഹെലികോപ്റ്ററുകളിൽ തന്ത്ര പ്രധാനമായ മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. 2015 ലായിരുന്നു ഇന്ത്യ അമേരിക്കൻ കമ്പനിയുമായി കരാറിൽ ഒപ്പിട്ടത്. ചൈന പാക് ഭീഷണികളെ ചെറുക്കാൻ വേണ്ടിയാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…