Categories: Buzz NewsIndia

ഗൃഹപ്രവേശന ചടങ്ങിന് മരിച്ച ഭാര്യയുടെ സിലിക്കോൺ പ്രതിമ നിർമിച്ച് ശ്രീനിവാസ മൂർത്തി

ഗൃഹപ്രവേശന ചടങ്ങിന് ഭാര്യയുടെ ജീവൻ തുടിക്കുന്ന പ്രതിമ തയ്യാറാക്കിയ ഗൃഹനാഥനെ കുറിച്ചുള്ള വാർത്ത വന്നത് ദിവസങ്ങൾക്ക് മുമ്പാണ്. കർണാടക കൊപ്പൽ സ്വദേശിയായ വ്യവസായി ശ്രീനിവാസ മൂർത്തിയാണ് ജീവിതത്തിലെ ഒരു പ്രധാന നിമിഷത്തിൽ ഭാര്യയുടെ വിയോഗം മറികടക്കാൻ ഈ വഴി തെരഞ്ഞെടുത്തത്.

മൂന്ന് വർഷം മുമ്പ് വാഹനാപകടത്തിലാണ് ശ്രീനിവാസ മൂർത്തിയുടെ ഭാര്യ മാധവി മരണപ്പെടുന്നത്. ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന പുതിയ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്ന വേളയിൽ നഷ്ടപ്പെട്ട പ്രിയതമയുടെ പ്രതിമ നിർമിക്കുകയായിരുന്നു ശ്രീനിവാസ മൂർത്തി.

അതിഥികളെ സ്വീകരിക്കാൻ ചെറുപുഞ്ചിരിയോടെ പൂമുഖ വാതിൽക്കൽ ഇരിക്കുന്ന ഗൃഹനാഥയുടേത് ഒറ്റനോട്ടത്തിൽ സിലിക്കോൺ പ്രതിമയാണെന്ന് പറയുകില്ല. ആരാണ് ഈ പ്രതിമയുടെ ശിൽപ്പി എന്ന അന്വേഷണത്തിലായിരുന്നു പലരും.

ബാംഗ്ലൂരിലെ പ്രശസ്ത ശിൽപ്പികളായ ഗോംബെ മേനിലെ കലാകാരന്മാരാണ് ശ്രീനിവാസ മൂർത്തിയുടെ ആഗ്രഹം സഫലമാക്കിയത്. പ്രമുഖ ശിൽപ്പി എം ശ്രീധർ മൂർത്തിയാണ് 2017 ൽ ഗോംബെ മേൻ സ്ഥാപിച്ചത്.

200 വർഷത്തിലേറെയായി ശിൽപ്പ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് എം ശ്രീധർ മൂർത്തിയുടെ കുടുംബം. മൈസൂർ രാജാക്കന്മാരുടെ പ്രിയപ്പെട്ട ശിൽപ്പികളായിരുന്നു ശ്രീധർ മൂർത്തിയുടെ പൂർവികർ. ഹംപിയിലെ വിജയനഗര സാമ്രാജ്യത്തിന് വേണ്ടിയും മൂർത്തിയുടെ പൂർവികർ ജോലി ചെയ്തിട്ടുണ്ട്.

12 ാം വയസ്സിൽ ടിപ്പു സുൽത്താന്റെ ചിത്രം വരച്ച് നൽകിയ പ്രതിഭയാണ് ശ്രീധർ മൂർത്തിയുടെ മുതുമുത്തച്ഛൻ തിപ്പാജി. ചിത്രരചന ഇഷ്ടപ്പെട്ട ടിപ്പു തിപ്പാജിക്ക് പാരിതോഷികം നൽകിയതായും ശ്രീധർ പറയുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുപത്തിയഞ്ചോളം ആർക്കിടെക്ടുമാരെ കണ്ടതിന് ശേഷമാണ് ശ്രീനിവാസ മൂർത്തി ഗോംബെ മേനിനെ സമീപിക്കുന്നത്. മാധവിയുടെ നിരവധി ചിത്രങ്ങളും നൽകി. ഓഗസ്റ്റ് എട്ടിനായിരുന്നു ഗൃഹപ്രവേശന ചടങ്ങ്.

Newsdesk

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

2 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

10 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago