ഓക്സിജൻ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ തടസ്സമുണ്ടെങ്കിൽ ആ വ്യക്തിയെ തൂക്കിലേറ്റുമെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു.
ഗുരുതരമായ രോഗബാധിതരായ കോവിഡ് രോഗികൾക്ക് ഓക്സിജന്റെ അഭാവം സംബന്ധിച്ച് മഹാരാജ അഗ്രാസെൻ ഹോസ്പിറ്റൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ പരാമർശം. ജസ്റ്റിസുമാരായ വിപിൻ സംഘിയുടെയും രേഖ പല്ലിയുടെയും ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആരാണ് ഓക്സിജൻ വിതരണത്തെ തടസ്സപ്പെടുത്തിയതെന്നതിന്റെ ഒരു ഉദാഹരണം പറയാനും അയാളെ തൂക്കിലേറ്റുമെന്നും കോടതി ദില്ലി സർക്കാരിനോട് പറഞ്ഞു. മാത്രമല്ല വിഷയത്തിൽ ഉത്തരവാദികളായ ആരേയും വെറുതെ വിടില്ലെന്നും കോടതി വ്യക്തമാക്കി.
പ്രാദേശിക ഭരണകൂടത്തിലെ ഇത്തരം ഉദ്യോഗസ്ഥരെക്കുറിച്ച് കേന്ദ്രത്തെ അറിയിക്കണമെന്നും അവർക്കെതിരെ നടപടിയെടുക്കാമെന്നും കോടതി ദില്ലി സർക്കാരിനോട് പറഞ്ഞു. അതേസമയം ഡൽഹിയിലെ ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 25 രോഗികൾ മരിച്ചു.
മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…
M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…
രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…
25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…
ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…